ജയ്പുര്‍: ചത്തീസ്ഗഡില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കൊലപാതകം ആസൂത്രണം ചെയ്ത സുരേഷ് ചന്ദ്രാകറാണ് ഹൈദരാബാദില്‍ അറസ്റ്റിലായത്.
11 അംഗ പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിലാണ് ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ സുരേഷ് ചന്ദ്രാകറിനെ പിടികൂടിയത്. 120 കോടിയുടെ റോഡ് നിര്‍മാണപദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.