ന്യൂഡല്‍ഹി: നടന്‍ രജനികാന്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്നലെ രജനികാന്തിന്റെ ഭാര്യ ലതയെ ഫോണില്‍ ബന്ധപ്പെട്ട് നടന്റെ വിവരങ്ങള്‍ പ്രധാനമന്ത്രി തിരക്കിയതായി തമിഴ്നാട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയാണ് സമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ 30നാണ് രജനികാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.