രാജ്കോട്ട്: അയല്‍വാസിയായ നാല് വയസുകാരിയെ പീഡിപ്പിച്ച 92കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. നവല്‍ശങ്കര്‍ ദേശായിയാണ് അറസ്റ്റിലായത്. പ്രതിയുടെ അയല്‍വാസിയാണ് പെണ്‍കുട്ടി. അമ്മയോട് കുട്ടി സംഭവം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് കുട്ടിയുടെ അമ്മ ലോക്കല്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി.
വ്യാഴാഴ്ച ഞാന്‍ എന്റെ വീടിന് പുറത്തായിരിക്കുമ്പോള്‍ അയല്‍വാസിയുടെ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു തന്റെ നാല് വയസ്സുള്ള മകളെന്നും വൃദ്ധന്‍ അവളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് കുട്ടി തന്നോട് പറഞ്ഞെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. ഇതോടെ കുട്ടി ഭയന്ന് തന്റെ അടുത്തേക്ക് വന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവം സത്യമാണെന്ന് കണ്ടെത്തുകയും പോലീസിനെ സമീപിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്നുതന്നെ ദേശായിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. മൂന്നോ നാലോ ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിസിപി ജഗദീഷ് ബംഗര്‍വാനെ പറഞ്ഞു.