രാജ്‌കോട്ട്: രണ്ടാം വിവാഹ തീരുമാനം എതിര്‍ത്ത മകനെ പിതാവ് വെടിവച്ചുകൊന്നു. 52 വയസുകാരനായ മകന്‍ പ്രതാപ് ബോറിച്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ജസ്ദന്‍ സ്വദേശിയായ റാംഭായി(76)യെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. രണ്ടാം വിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു.
പ്രകോപിതനായ ബോറിച്ച തോക്കെടുത്ത് മകനു നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് തവണ വെടിയേറ്റ പ്രതാപ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.