ഡല്‍ഹി: വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കാമുകനും സുഹൃത്തുക്കളും ഗര്‍ഭിണിയായ യുവതിയെ കൊന്ന് കുഴിച്ചുമൂടി. ഡല്‍ഹിയിലെ നാന്‍ഗ്ലോയി സ്വദേശി സോണി(19)യാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ കാമുകന്‍ സഞ്ചു എന്ന സലീമിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടെയുള്ള മറ്റൊരാള്‍ക്കായി അന്വേഷണം ആരംഭിച്ചു. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതി വിവാഹത്തിനായി കാമുകനെ നിര്‍ബന്ധിച്ചിരുന്നു.
എന്നാല്‍, ഗര്‍ഭഛിദ്രത്തിന് പ്രതി പലപ്പോഴായി യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ കലഹം പതിവാകുകയും യുവതി പ്രതിയെ കാണാനായി വീട്ടില്‍നിന്ന് പോകുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നു.