മുതിർന്നവർക്ക് പുതിയ ആധാർ കാർഡുകൾ നൽകുന്നത് നിർത്തി അസം: എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് ഇളവ്

വളരെ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍, അപേക്ഷാ സമയം അവസാനിച്ചതിന് ശേഷം ജില്ലാ കമ്മീഷണര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ അധികാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitledelv

ഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ, തേയിലത്തോട്ട തൊഴിലാളികള്‍ ഒഴികെയുള്ള 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പുതിയ ആധാര്‍ കാര്‍ഡുകള്‍ നല്‍കേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Advertisment

ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിക്കാത്ത മറ്റ് സമുദായങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍, അപേക്ഷാ സമയം അവസാനിച്ചതിന് ശേഷം ജില്ലാ കമ്മീഷണര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ അധികാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാലും, അനുമതി നല്‍കുന്നതിനുമുമ്പ്, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടും ഡിസി പരിശോധിക്കേണ്ടതുണ്ട്.

Advertisment