കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി ജനപ്രതിനിധികൾ ഡൽഹിയിലെത്തി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് അരവിന്ദ് കെജ്രിവാൾ നേതാക്കൾക്ക് ഉറപ്പ് നൽകി: സംസ്ഥാനത്ത് മൂന്ന് പഞ്ചായത്തംഗങ്ങളാണ് ആം ആദ്മി പാർട്ടിക്കുള്ളത്

സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലായിരുന്നു പാർട്ടിയുടെ പഞ്ചായ അംഗങ്ങളുടെ ഡൽഹി സന്ദർശനം. വിജയികളെ അരവിന്ദ് കെജരിവാൾ നേരിട്ട് അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു. 

New Update
am admi representatives visited aravind kejriwal

ഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി പ്രതിനിധികൾ ഡൽഹിയിലെത്തി ദേശീയ കൺവീനർ അരവിന്ദ് കെജരിവാളുമായി കൂടിക്കാഴ്ച്ച നടത്തി. 

Advertisment

സംസ്ഥാനത്ത് മൂന്ന് പഞ്ചായത്തുകളിലാണ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ വിജയം നേടിയത്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്തിൽ ബീനാ കുര്യൻ, കോട്ടയം ജില്ലയിലെ ഉഴവൂർ പഞ്ചായത്തിൽ സ്മിത ലൂക്ക്, വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ സിനി ആൻ്റണി എന്നിവരാണ് ആം ആദ്മി പാർട്ടിക്ക് വേണ്ടി മത്സരിച്ച് വിജയിച്ചത്.

സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസന്റെ നേതൃത്വത്തിലായിരുന്നു പാർട്ടിയുടെ പഞ്ചായ അംഗങ്ങളുടെ ഡൽഹി സന്ദർശനം. വിജയികളെ അരവിന്ദ് കെജരിവാൾ നേരിട്ട് അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നത്. പാർട്ടി സ്ഥാനാർത്ഥികൾക്കായി കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്ന് അരവിന്ദ് കെജരിവാൾ സംസ്ഥാന നേതാക്കൾക്ക് ഉറപ്പ് നൽകി.

Advertisment