ഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏഴ് എം.എല്‍.എമാര്‍ എഎപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. കെജ്രിവാളിലും പാര്‍ട്ടിയിലുമുളള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് രാജിവെക്കുന്നതെന്ന് എംഎല്‍എ ഭാവന ഗൗര്‍ പറഞ്ഞു.
ത്രിലോക്പുരി എംഎല്‍എ രോഹിത് മെഹ്റൗലിയ, ജനക്പുരി എംഎല്‍എ രാജേഷ് ഋഷി, കസ്തൂര്‍ബാ നഗര്‍ എംഎല്‍എ മദന്‍ ലാല്‍, മെഹ്റൗളി എംഎല്‍എ നരേഷ് യാദവ് എന്നിവരും ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ചു
ആദര്‍ശ് നഗറില്‍ നിന്നുള്ള പവന്‍ ശര്‍മ്മ, ബിജ്വാസനില്‍ നിന്നുള്ള ബിഎസ് ജൂണ്‍ എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റ് രണ്ട് എഎപി നിയമസഭാംഗങ്ങള്‍.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എഎപി പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തവരാണ് ഈ എംഎല്‍എമാരെല്ലാം. ഈ മണ്ഡലങ്ങളിലെല്ലാം പുതുമുഖങ്ങളെയാണ് പാര്‍ട്ടി മത്സരിപ്പിച്ചിരിക്കുന്നത്.