ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഇത്തവണ ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നല്‍കാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളര്‍ന്നു
വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഈ കണക്കുകള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ആംആദ്മി ഡല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചു എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതെസമയം ആംആദ്മി പാര്‍ട്ടി 55 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ വരുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണെന്നും ബിജെപി ഏറ്റവും വലിയ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു
സ്ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്താല്‍ 60 സീറ്റുകള്‍ വരെ എഎപി നേടാന്‍ സാധ്യതയുണ്ട്. 'എന്റെ കണക്കനുസരിച്ച്, ആം ആദ്മി പാര്‍ട്ടിക്ക് 55 സീറ്റുകള്‍ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു, പക്ഷേ സ്ത്രീകള്‍ എല്ലാവരും വോട്ടുചെയ്താല്‍ 60 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും,' കെജ്രിവാള്‍ എക്സില്‍ കുറിച്ചു.