ഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളുടെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി ആരോപണം.
കേസില്‍ മുന്‍ ഡല്‍ഹി മന്ത്രിമാരും ആം ആദ്മി പാര്‍ട്ടി നേതാക്കളുമായ മനീഷ് സിസോദിയ, സത്യേന്ദ്ര ജെയ്ന്‍ എന്നിവര്‍ക്ക് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമന്‍സ് അയച്ചു .
സത്യേന്ദ്ര ജെയിനിനെ ജൂണ്‍ ആറിന് എസിബി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്, മനീഷ് സിസോഡിയയോട് ജൂണ്‍ 9 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ 12,748 ക്ലാസ് മുറികളുടെ നിര്‍മ്മാണത്തില്‍ 2,000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാരോപിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) മുന്‍ എഎപി മന്ത്രിമാരായ മനീഷ് സിസോഡിയയെയും സത്യേന്ദ്ര ജെയിനിനെയും വിളിച്ചുവരുത്തി.
ഏപ്രില്‍ 30 നാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്ന് എസിബി അറിയിച്ചു.