ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറിയതിനും അനുചിതമായ ആംഗ്യങ്ങള്‍ കാണിച്ചതിനും ഫ്‌ലൈയിംഗ് കിസ്സ് നല്‍കിയതിനും ആം ആദ്മി പാര്‍ട്ടി എംഎല്‍എ ദിനേശ് മൊഹാനിയയ്ക്കെതിരെ കേസെടുത്തു.
സംഗം വിഹാറില്‍ നിന്നുള്ള എഎപി എംഎല്‍എയ്ക്കെതിരെ ലൈംഗിക പീഡനം ചുമത്തിയാണ് പോലീസ് കേസെടുത്തത്
പ്രചാരണത്തിനിടെ മൊഹാനിയ തനിക്ക് ഫ്‌ലൈയിംഗ് കിസ്സ് നല്‍കിയതായി യുവതി പരാതിയില്‍ അവകാശപ്പെട്ടു. തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനായി സംഭവത്തിന്റെ ഒരു വീഡിയോയും അവര്‍ തെളിവായി ഹാജരാക്കി.
ഡല്‍ഹിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ സംഭവം. സംഗം വിഹാറില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ അദ്ദേഹത്തെ വീണ്ടും സ്വന്തം മണ്ഡലത്തില്‍ നിന്നാണ് മത്സരിപ്പിച്ചിരിക്കുന്നത്
വിവാദങ്ങള്‍ മൊഹാനിയയ്ക്ക് പുതുമയല്ല. കഴിഞ്ഞ വര്‍ഷം, തന്റെ മണ്ഡലത്തിലെ ഒരു റോഡരികിലെ പഴക്കച്ചവടക്കാരനെ അസഭ്യം പറഞ്ഞതിന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.