ഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 11 സ്ഥാനാര്‍ഥികളുടെ മൂന്നാം പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി. കഴിഞ്ഞ ദിവസം പാര്‍ട്ടി ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ അടങ്ങുന്ന രണ്ടാം പട്ടിക പുറത്തിറക്കിയിരുന്നു. ഹരിയാന ആം ആദ്മി അധ്യക്ഷന്‍ സുശീല്‍ ഗുപ്തയുടെ പേര് രണ്ട് ലിസ്റ്റുകളിലും ഇല്ലായിരുന്നു.
കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എഎപിയുടെ 20 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക തിങ്കളാഴ്ച പുറത്തുവിട്ടത്.
90 അംഗ ഹരിയാന നിയമസഭയില്‍ 40 എണ്ണത്തിലും പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നാമത്തെ പട്ടികയില്‍ ഗാര്‍ഹി സാംപ്ല-കിലോയ് മണ്ഡലത്തില്‍ നിന്ന് മുന്‍ ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കെതിരെ പ്രവീണ്‍ ഗുസ്ഖാനിയെ എഎപി രംഗത്തിറക്കി.
റഡൗറില്‍ നിന്നുള്ള ഭീം സിംഗ് റാത്തി, നിലോഖേരിയില്‍ നിന്നുള്ള അമര്‍ സിംഗ്, ഇസ്രാനയില്‍ നിന്നുള്ള അമിത് കുമാര്‍, ജജ്ജറില്‍ നിന്നുള്ള മഹേന്ദര്‍ ദാഹിയ, രേവാരിയില്‍ നിന്നുള്ള സതീഷ് യാദവ്, ഹാതിനില്‍ നിന്നുള്ള കേണല്‍ (റിട്ട) രാജേന്ദ്ര റാവത്ത് എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 12നാണ്. 90 അംഗ നിയമസഭയിലേക്ക് ഒക്ടോബര്‍ 5 ന് വോട്ടെടുപ്പ് നടക്കും.