Advertisment

ഒരു ദിവസം ഒരു സമൻസ് അയയ്ക്കുക എന്നതാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ സന്തോഷിപ്പിക്കുന്നത്; പ്രോസിക്യൂഷൻ ഏജൻസി പീഡിപ്പിക്കുന്ന ഏജൻസിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്; നീതിയോ സമനിലയോ ഇല്ല, മുന്‍ വിധിയോടെയാണ് സമീപനം; അഭിഷേക് മനു സിംഗ്‌വി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
abhishek manu singvi Untitled004.jpg

ഡൽഹി: ഒരു ദിവസം ഒരു സമൻസ് അയയ്ക്കുക എന്നതാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ സന്തോഷിപ്പിക്കുന്നതെന്ന് ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന കെ കവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി.

Advertisment

അന്വേഷണ ഏജൻസിയുടെ പ്രവർത്തന രീതിയിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അഭിഭാഷകൻ ഇഡിയുടെ നീക്കത്തെ പീഡനം എന്ന് വിളിക്കുകയും ചെയ്തിരുന്നു.

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കെ കവിത സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി കോടതി തിങ്കളാഴ്ച പരിഗണിച്ചു. കേസിൽ കവിതയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ നിരവധി എഎപി നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.

'ഞങ്ങൾ പെരുമാറ്റത്തെയും പ്രോസിക്യൂഷൻ്റെ നീതിയെയും കുറിച്ചാണ് സംസാരിക്കുന്നത്. കെ കവിത സുപ്രീം കോടതിയെ സമീപിച്ചതായി അവർക്കറിയാം, എൻഫോഴ്സ്മെൻ്റ് വീണ്ടും സമൻസ് അയച്ചു. പ്രോസിക്യൂഷൻ ഏജൻസി പീഡിപ്പിക്കുന്ന ഏജൻസിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്.

നീതിയോ സമനിലയോ ഇല്ല. മുന്‍വിധിയോടെയാണ് സമീപനം . ഒന്നുകിൽ അറസ്റ്റ് ചെയ്യണം, അല്ലെങ്കിൽ അറസ്റ്റ് ചെയ്യുന്നതുവരെ എലിയും പൂച്ചയും കളി തുടരാം', സിംഗ്വി പറഞ്ഞു.

Advertisment