രാജ്യസഭാ തിരഞ്ഞെടുപ്പ്: ആറ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; തെലങ്കാനയിൽ നിന്ന് മനു സിംഗ്വിയും വേം നരേന്ദർ റെഡ്ഡിയും

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്.

New Update
Untitled

ഹൈദരാബാദ്: മാര്‍ച്ച് 16-ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായി ആറ് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

Advertisment

പത്ത് സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. തെലങ്കാനയിലെ രണ്ട് സീറ്റുകളിലേക്ക് മുതിര്‍ന്ന അഭിഭാഷകനും നിലവിലെ അംഗവുമായ അഭിഷേക് മനു സിംഗ്വി, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഉപദേശകന്‍ വേം നരേന്ദര്‍ റെഡ്ഡി എന്നിവര്‍ മത്സരിക്കും.


എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്. ഫുലോ ദേവി നേതാം (ഛത്തീസ്ഗഢ്), കരംവീര്‍ ബൗദ്ധ് (ഹരിയാന), ക്രിസ്റ്റഫര്‍ തിലക് (തമിഴ്‌നാട്) എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു


നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നായതിനാല്‍ (മാര്‍ച്ച് 5) സ്ഥാനാര്‍ത്ഥികള്‍ ഇന്ന് തന്നെ പത്രിക നല്‍കും. മാര്‍ച്ച് 6-ന് സൂക്ഷ്മപരിശോധനയും മാര്‍ച്ച് 9-ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുമാണ്.

Advertisment