ഗർഭധാരണം മാനസികാരോഗ്യത്തെ ബാധിക്കും: 15കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി

മുംബൈയില്‍ താമസിക്കുന്ന പെണ്‍കുട്ടി ജോലിക്കാരായ മാതാപിതാക്കളെ ഗര്‍ഭധാരണത്തെക്കുറിച്ച് ആദ്യം അറിയിച്ചിരുന്നില്ല.

New Update
Untitled

ഡല്‍ഹി:  15 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം അനുവദിച്ച് ബോംബെ ഹൈക്കോടതി. ഗര്‍ഭം തുടരുന്നത് കുട്ടിയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശുപത്രി റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി.

Advertisment

പത്താം ക്ലാസ് പരീക്ഷ പൂര്‍ത്തിയാക്കി ജൂനിയര്‍ കോളേജില്‍ ചേര്‍ന്ന പെണ്‍കുട്ടി പഠനം തുടരാന്‍ ഉദ്ദേശിക്കുന്നതായി അഭിഭാഷക മനീഷ ജഗ്താപ് കോടതിയെ അറിയിച്ചു.


മുംബൈയില്‍ താമസിക്കുന്ന പെണ്‍കുട്ടി ജോലിക്കാരായ മാതാപിതാക്കളെ ഗര്‍ഭധാരണത്തെക്കുറിച്ച് ആദ്യം അറിയിച്ചിരുന്നില്ല.


ആരോഗ്യത്തെക്കുറിച്ചും ആര്‍ത്തവചക്രം തെറ്റിയതിനെക്കുറിച്ചും ആശങ്കാകുലയായ അമ്മ മകളെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി, തുടക്കത്തില്‍ അസിഡിറ്റി കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.


സഹോദരന്റെ ഒരു സുഹൃത്ത് തന്നെ പ്രണയിച്ചിരുന്നതായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അതിനാലാണ് ഗര്‍ഭിണിയായതെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. 

Advertisment