ലൈംഗികമായി പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; ചെന്നൈയില്‍ 21കാരന്‍ ജീവനൊടുക്കി

New Update
G

ചെന്നൈ: ചെന്നൈയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി ജീവനൊടുക്കി. ലൈംഗികമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അണ്ണാ സര്‍വകലാശാലയുടെ തിരുച്ചിറപ്പള്ളി കാമ്പസിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ 21 കാരന്‍ ജീവനൊടുക്കിയത്.

Advertisment

സംഭവത്തില്‍ പുതുക്കോട്ട പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറുപ്പ് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പണംനല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യാക്കുറിപ്പില്‍ മരിച്ച വിദ്യാര്‍ത്ഥിനി എഴുതിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാത്രിയോടെ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment