ഉദയ്പൂർ-ചിറ്റോർഗഡ് ഹൈവേയിൽ കണ്ടെയ്നർ മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരു യുവാവിന്റെ തല ശരീരത്തിൽ നിന്ന് വേർപെട്ടു

ഇരുവരും ഒരു സ്വകാര്യ ധനകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു.കപിലാണ് ബൈക്ക് ഓടിച്ചിരുന്നത്. അക്ഷിത് പിന്നില്‍ ഇരുന്നിരുന്നു.

New Update
Untitled

ഉദയ്പൂര്‍: ചൊവ്വാഴ്ച രാവിലെ ഉദയ്പൂര്‍-ചിറ്റോര്‍ഗഡ് ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.


Advertisment

ഭദേശര്‍ പ്രദേശത്തെ ബാന്‍സെന്‍ കല്‍വെര്‍ട്ടില്‍ നിയന്ത്രണം വിട്ട ഒരു കണ്ടെയ്‌നര്‍ ബൈക്ക് യാത്രികരുടെ മേല്‍ മറിയുകയായിരുന്നു. മരിച്ച ഒരു യുവാവിന്റെ തല അറ്റു, മറ്റൊരാളുടെ ശരീരം കണ്ടെയ്‌നറിനടിയില്‍ കുടുങ്ങി.


ചിറ്റോര്‍ഗഢിലെ നാഗര്‍പാലിക കോളനിയില്‍ താമസിക്കുന്ന മോഹന്‍ മെനാരിയയുടെ മകന്‍ കപില്‍ മെനാരിയ (30), ചിറ്റോര്‍ഗഢിലെ സോണി മൊഹല്ലയില്‍ താമസിക്കുന്ന ഗോപാല്‍ സോണിയുടെ മകന്‍ അക്ഷിത് സോണി (24) എന്നിവരാണ് മരിച്ചത്.

ഇരുവരും ഒരു സ്വകാര്യ ധനകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു.കപിലാണ് ബൈക്ക് ഓടിച്ചിരുന്നത്. അക്ഷിത് പിന്നില്‍ ഇരുന്നിരുന്നു.

ഹൈവേയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ഒരു കണ്ടെയ്‌നര്‍ അവരുടെ മേല്‍ മറിയുകയായിരുന്നു.

Advertisment