ഡൽഹി-ജയ്പൂർ ഹൈവേയിൽ അമിതവേഗതയിൽ വന്ന താർ കാർ ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു

ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന താറില്‍ മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഗുരുഗ്രാം: ഡല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4:30 ന് ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ജാര്‍സ ഫ്‌ലൈഓവറിനടുത്തുള്ള എക്‌സിറ്റ് 9 ല്‍ നിയന്ത്രണം വിട്ട താര്‍ ഒരു ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടം.

Advertisment

ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന താറില്‍ മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അമിത വേഗത കാരണം വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചതായി പോലീസ് പറഞ്ഞു.


മൂന്ന് യുവതികളും രണ്ട് യുവാക്കളും സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment