ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍: ദുരിതബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു

പരിക്കേറ്റവരെ വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി, ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്

New Update
Droupadi Murmu set to become first Indian President to visit Sabarimala temple

ബിലാസ്പൂര്‍: ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയില്‍ യാത്രാ ബസിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നിരവധി പേര്‍ മരിച്ചു. അവശിഷ്ടങ്ങളും പാറകളും നേരിട്ട് വാഹനത്തില്‍ പതിക്കുകയായിരുന്നു. സംഭവസമയത്ത് ഏകദേശം 30 പേര്‍ ബസില്‍ യാത്ര ചെയ്തിരുന്നുവെന്ന് പ്രാദേശിക അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ദാരുണമായ അപകടത്തില്‍ 18 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു, മറ്റ് നിരവധി പേര്‍ക്ക് പരിക്കുകള്‍ സംഭവിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി.


പരിക്കേറ്റവരെ വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി, ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചവരുടെ കുടുംബങ്ങളെ രാഷ്ടപതി ദ്രുപതി മുര്‍മു അനുശോചനം അറിയിച്ചു.

ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മരിച്ച വാര്‍ത്ത വളരെ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, സംഭവത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.


ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദാരുണമായ ബസ് അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.


ഈ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.എന്ന് അഭ്യന്തരമന്ത്രി അമിത്ഷായും പ്രതികരിച്ചു.

Advertisment