New Update
/sathyam/media/media_files/2025/10/27/untitled-2025-10-27-12-26-45.jpg)
ഡല്‍ഹി: കര്‍ണൂല്‍ ബസ് തീപിടുത്തത്തില്‍ മരിച്ച ബൈക്ക് യാത്രികന്‍ ശിവശങ്കറിനെതിരെ പൊലീസ് കേസെടുത്തു.
Advertisment
ശിവശങ്കറിനെതിരെ അശ്രദ്ധമായ ഡ്രൈവിംഗിനാണ് കേസെടുത്തത്. സംഭവം നടക്കുമ്പോള്‍ ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്ന എറിസ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എഫ്ഐആര്‍ പ്രകാരം, താനും ശിവശങ്കറും മോട്ടോര്‍ സൈക്കിളില്‍ പുറപ്പെടുന്നതിന് മുമ്പ് മദ്യപിച്ചിരുന്നതായി എറിസ്വാമി പറഞ്ഞു. മദ്യപിച്ച നിലയില്‍ സഞ്ചരിക്കുമ്പോള്‍ ശിവശങ്കറിന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.
പിന്നാലെ റോഡ് ഡിവൈഡറില്‍ ഇടിച്ച് ഹൈവേയിലേക്ക് വീണു. ശിവശങ്കര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, എറിസ്വാമിക്ക് പരിക്കേറ്റു.
അപകടത്തിന് തൊട്ടുമുമ്പ് ശിവശങ്കര്‍ അശ്രദ്ധമായി വാഹനമോടിക്കുന്നത് കാണിക്കുന്ന ഒരു സിസിടിവി വീഡിയോയും പുറത്തുവന്നിട്ടുണ്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us