ജമ്മു കശ്മീരിലെ രജൗരിയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു

പരിക്കേറ്റവരെ ഉടന്‍ തന്നെ ജിഎംസി രജൗരിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

New Update
Untitled

രജൗരി: ജമ്മു കശ്മീരിലെ രജൗരിയില്‍ ഉണ്ടായ അപകടത്തില്‍ 2 പേര്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാഹനം ഒരു റെയിലിംഗില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Advertisment

രജൗരിയിലെ ചിംഗസ് പ്രദേശത്താണ് അപകടം നടന്നത്. ജമ്മുവില്‍ നിന്ന് രജൗരിയിലേക്ക് പോകുകയായിരുന്ന ഒരു സ്വിഫ്റ്റ് കാര്‍ പുലര്‍ച്ചെ 4:30 ഓടെ ചിംഗസിന് സമീപം ഒരു റെയിലിംഗില്‍ ഇടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ 2 യാത്രക്കാര്‍ മരിച്ചുവെന്നും മറ്റ് 3 പേര്‍ക്ക് പരിക്കേറ്റുവെന്നും അവര്‍ പറഞ്ഞു.


പരിക്കേറ്റവരെ ഉടന്‍ തന്നെ ജിഎംസി രജൗരിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാരിപട്ടണ്‍ നിവാസിയായ നായക് സിംഗ് (53), സൈല സുരന്‍കോട്ട് നിവാസിയായ മുഹമ്മദ് യാക്കൂബ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മൃതദേഹങ്ങള്‍ നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കും.

Advertisment