/sathyam/media/media_files/2025/12/17/accident-2025-12-17-16-05-17.jpg)
ഡല്‍ഹി: ഹരിയാനയിലെ നൂഹ് മേഖലയില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വാഹനാപകടം. 20-ല്‍ അധികം വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ച അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 15-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരിച്ചവരില്‍ ഒരാള്‍ രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയും മറ്റൊരാള്‍ ജയ്പൂര്‍ സ്വദേശിയുമാണ്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്സ്പ്രസ് വേയുടെ പാനല്‍ നമ്പര്‍ 44-45 ഭാഗത്ത് കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആദ്യം, പേരക്ക കയറ്റിയ ഒരു ട്രക്ക് മറിഞ്ഞു.
ഇതിന് പിന്നാലെ എത്തിയ ഒരു ബസ് രക്ഷപ്പെടുന്നതിനായി വശത്തേക്ക് ഒതുക്കി. എന്നാല്‍, പിറകെ വന്ന രണ്ട് ഡമ്പര്‍ ലോറികള്‍ കൂട്ടിയിടിച്ചു. ഇതിനുശേഷമാണ് പിന്നാലെ എത്തിയ 20-ഓളം വാഹനങ്ങള്‍ നിയന്ത്രണം വിട്ട് ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us