ഗുജറാത്തിൽ കാർ ഡിവൈഡറിലിടിച്ച് അപകടം: ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

രാംലാല്‍ കുമാവത്ത്, കൈലാഷ് കുമാവത്ത്, കോമള്‍ കുമാവത്ത്, മന്താരദേവി എന്നിവരടക്കം അഞ്ച് പേരാണ് മരിച്ചത്.

New Update
Untitled

ഗാന്ധിനഗര്‍: ഗുജറാത്തിലെ മെഹ്സാനയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

Advertisment

അഹമ്മദാബാദിലെ റാമോളില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന രാജസ്ഥാന്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഉഞ്ജ-മെഹ്സാന ഹൈവേയിലെ ഉണാവയ്ക്ക് സമീപമായിരുന്നു അപകടം.


രാംലാല്‍ കുമാവത്ത്, കൈലാഷ് കുമാവത്ത്, കോമള്‍ കുമാവത്ത്, മന്താരദേവി എന്നിവരടക്കം അഞ്ച് പേരാണ് മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട കാര്‍ റോഡ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടസ്ഥലത്തു വച്ച് തന്നെ നാലുപേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മന്താരദേവി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. രാജസ്ഥാനിലെ പാലി സ്വദേശികളായ ഈ കുടുംബം നിലവില്‍ അഹമ്മദാബാദിലാണ് താമസം.

പരിക്കേറ്റവരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും അവര്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.

Advertisment