New Update
/sathyam/media/media_files/2025/02/14/uwIQTh5osDH9JvGc6q5G.jpg)
ഭോപ്പാൽ: മധ്യപ്രദേശിൽ സൈനിക പരിശീലന കേന്ദ്രത്തിൽ സ്ഫോടനം. അപകടത്തിൽ
ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. ദാത്തിയ ജില്ലയിലെ കരസേനയുടെ ഫയറിങ് റേഞ്ചിലാണ് അപകടം ഉണ്ടായത്.
Advertisment
പതിനേഴുകാരനായ ഗംഗാറാം ആണ് മരിച്ചത്. രാമു (23), മനോജ് (16) എന്നിവർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റിരിക്കുന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി) സുനിൽ കുമാർ ശിവഹാരെ മാധ്യമങ്ങളോട് പറഞ്ഞു.
ദാത്തിയ നഗരത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ബസായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. നിലത്ത് കിടന്നിരുന്ന പൊട്ടാത്ത വെടിയുണ്ടകൾ എടുത്തപ്പോൾ ഇത് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.പ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us