മംഗളൂരു: റോഡ് സൈഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം. കർണാടക ചിത്രദുർഗ താലൂക്കിലെ തമറ്റക്കല്ലുവിന് സമീപം ദേശീയപാത 48ലാണ് അപകടം.
അഞ്ചുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ബെംഗളൂരു ആസ്ഥാനമായുള്ള ബി.എം.ടി.സിയിലെ വിരമിച്ച ജീവനക്കാരായ ശാന്തമൂർത്തി (60), രുദ്രസ്വാമി (52), മല്ലികാർജുന (50), ചിദംബരാചാർ (50) എന്നിവരും തിരിച്ചറിയാത്ത മറ്റൊരാളുമാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സവദത്തി രേണുക യെല്ലമ്മ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.