സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് കുട്ടികളടക്കം ഏ‍ഴ് പേര്‍ക്ക് ദാരുണാന്ത്യം. സംഭവം പഞ്ചാബിലെ പട്യാലയിൽ

New Update
S

ഡൽഹി: പഞ്ചാബില്‍ സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് കുട്ടികളടക്കം ഏ‍ഴ് പേര്‍ മരിച്ചു. ബുധനാഴ്ച പഞ്ചാബിലെ പട്യാലയിൽ ആയിരുന്നു അപകടം. സ്കൂള്‍ വാനിലുണ്ടായിരുന്ന ആറ് കുട്ടികളും ഇതിൻ്റെ ഡ്രൈവറുമാണ് അപകടത്തില്‍ മരിച്ചത്.

Advertisment

എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായിട്ടാണ് സ്കൂള്‍ വാൻ കൂട്ടിയിടിച്ചത്. വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് ആറ് സ്കൂൾ കുട്ടികളും ക്യാബ് ഡ്രൈവറും സംഭവസ്ഥലത്ത് വെച്ച് തന്നെ ഏ‍ഴ് പേരും മരിച്ചുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

സ്കൂൾ കാബിനിലുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ഗുരുതരാവസ്ഥയിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ തുടരുകയാണ്. അതേസമയം അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവര്‍ ഒളിവിലാണ്.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സമീപ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ അജ്ഞാതനായ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

Advertisment