ഡല്‍ഹി: രാജസ്ഥാനിലെ ദൗസ-മനോഹര്‍പൂര്‍ ഹൈവേയില്‍ ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ വാഹനാപകടത്തില്‍ നവദമ്പതികളായ വധൂവരന്മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ മറ്റ് നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മധ്യപ്രദേശിലേക്ക് മടങ്ങുകയായിരുന്നു എല്ലാവരും. വധുവും വരനും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 14 മുതല്‍ 15 വരെ ആളുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പെടുകയായിരുന്നു.
അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമാണെന്നാണ് വിവരം.
അപകടത്തിന് ശേഷം പോലീസ് സ്ഥലത്തെത്തി അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.