New Update
/sathyam/media/media_files/2025/08/07/accident-untitledtarif-2025-08-07-11-58-11.jpg)
ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലെ ബസന്ത്ഗഢ് പ്രദേശത്ത് അപകടം. പ്രദേശത്തെ കാണ്ട്വയ്ക്ക് സമീപം ഒരു സിആർപിഎഫ് വാഹനം ഇടിച്ചുകയറി രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Advertisment
പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും പരിക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദംപൂർ അഡീഷണൽ എസ്പി സന്ദീപ് ഭട്ട് പറഞ്ഞു.