നാഗ്പൂര്‍: നാഗ്പൂരില്‍ നിര്‍മ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ ഗേറ്റ് തകര്‍ന്ന് വീണ് അപകടം. കൊറാഡിയിലെ മഹാലക്ഷ്മി ജഗദംബ ദേവസ്ഥാനിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഗേറ്റിന്റെ ഒരുഭാഗമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ 17 നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പേരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
അപകടം നടന്നയുടനെ പോലീസും അഗ്‌നിശമന സേനയും സമീപത്തുള്ള ആളുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ എല്ലാ തൊഴിലാളികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജില്ലാ കളക്ടര്‍ വിപിന്‍ ഇടങ്കറും ഡെപ്യൂട്ടി കമ്മീഷണര്‍ നികേതന്‍ കദമും നേരിട്ട് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഗേറ്റ് വീഴാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.