പഞ്ചാബിൽ എൽപിജി ടാങ്കർ കൂട്ടിയിടിച്ച് പൊട്ടിത്തെറി; ഏഴ് പേർ മരിച്ചു, 15 പേർക്ക് പരിക്ക്

'ഗുരുതരമായി പൊള്ളലേറ്റ വെര്‍മയെ അമൃത്സറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു, പക്ഷേ വഴിമധ്യേ അദ്ദേഹം മരിച്ചു,' സിവില്‍ സര്‍ജന്‍ ഡോ. പവന്‍ കുമാര്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിച്ചു. 15 പേര്‍ക്ക് പൊള്ളലേറ്റു.


Advertisment

സുഖ്ജീത് സിംഗ് (ഡ്രൈവര്‍), ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദര്‍ കൗര്‍, ആരാധന വര്‍മ്മ എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. 28 കാരനായ വര്‍മ്മ അമൃത്സറിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.


'ഗുരുതരമായി പൊള്ളലേറ്റ വെര്‍മയെ അമൃത്സറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു, പക്ഷേ വഴിമധ്യേ അദ്ദേഹം മരിച്ചു,' സിവില്‍ സര്‍ജന്‍ ഡോ. പവന്‍ കുമാര്‍ പറഞ്ഞു.

പരിക്കേറ്റവരില്‍ ബല്‍വന്ത് സിംഗ് (55), ഹര്‍ബന്‍സ് ലാല്‍ (60), അമര്‍ജീത് കൗര്‍ (50), സുഖ്ജീത് കൗര്‍, ജ്യോതി, സുമന്‍, ഗുര്‍മുഖ് സിംഗ്, ഹര്‍പ്രീത് കൗര്‍, കുസുമ, ഭഗവാന്‍ ദാസ്, ലാലി വര്‍മ, സീത, അജയ്, സഞ്ജയ്, രാഘവ്, പൂജ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരില്‍ ചിലര്‍ ഇതിനകം ആശുപത്രി വിട്ടു.

ഹോഷിയാര്‍പൂര്‍ പോലീസ് സൂപ്രണ്ട് (ഇന്‍വെസ്റ്റിഗേഷന്‍) മുകേഷ് കുമാര്‍ മരണസംഖ്യ സ്ഥിരീകരിച്ചു.

ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 324(4) (സ്വത്തിന് നാശനഷ്ടം വരുത്തുന്ന ദുഷ്പ്രവൃത്തി) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ബുല്ലോവല്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സബ് ഇന്‍സ്‌പെക്ടര്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.

Advertisment