തൂ​ത്തു​ക്കു​ടി​യി​ൽ ഡോ​ക്ട​ർ​മാ​ർ സ​ഞ്ച​രി​ച്ച വാഹനം അപകടത്തിൽപ്പെട്ടു. ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നില ഗുരുതരം

New Update
chennaiacc

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി​യി​ൽ ഡോ​ക്ട​ർ​മാ​ർ സ​ഞ്ച​രി​ച്ച കാ​ർ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ ​അ​പ​ക​ട​ത്തി​ൽ ​മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ന്യൂ ​പോ​ർ​ട്ട് ബീ​ച്ച് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Advertisment

തൂ​ത്തു​ക്കു​ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ​മാ​ർ സ​ഞ്ച​രി​ച്ച കാ​ർ, ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡി​രി​കി​ലെ മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 

ഹൗ​സ് സ​ർ​ജ​ൻ​മാ​രാ​യ സ​രൂ​പ​ൻ (23), രാ​ഹു​ൽ (23) എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ല​ത്തും മു​കി​ല​ൻ (23) ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യും മ​രി​ച്ചു. ശ​ര​ൺ, കൃ​തി​ക് കു​മാ​ർ എ​ന്നി​വ​രെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൂ​ത്തു​ക്കു​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തൂ​ത്തു​ക്കു​ടി പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment