ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീണ് അപകടം: യുവാവ് മരിച്ചു

പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ 29 കാരനായ സി.ജി അഖിൽ ആണ് മരിച്ചത്

New Update
accident

ബംഗളൂരു: ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീണ് അപകടം. മലയാളി യുവാവിന് ദാരുണാന്ത്യം.

Advertisment

പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ 29 കാരനായ സി.ജി അഖിൽ ആണ് മരിച്ചത്. 

 എസ്ബിഐ കോൾസെന്ററിലെ ജീവനക്കാരനായിരുന്ന അഖിലും ഭാര്യ സുമയും ബംഗളൂരുവിൽ ജലഹള്ളിയിലാണ് താമസിച്ചിരുന്നത്.

സമീപത്തെ സ്വകാര്യ കോളജിൽ അധ്യാപികയായ ഭാര്യയെ അവിടേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്ക് തെന്നിവീഴുകയായിരുന്നു.

റോഡിലേക്കുവീണ അഖിലിനെ മറ്റൊരു വാഹനമിടിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സുമക്കും പരിക്കുണ്ട്. 

Advertisment