വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ കാ​ർ യാ​ത്രി​ക​നെ കു​ത്തി​ക്കൊ​ന്നു. കൊല്ലപ്പെട്ടത് ഫ​ർ​ണി​ച്ച​ർ വ്യ​വ​സാ​യി ആ​കാ​ൻ​ഷ് സാ​ഹു

ആ​കാ​ൻ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ബൈ​ക്ക് യാ​ത്രി​ക​ൻ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും ചെ​യ്തു.

New Update
Untitled-1

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ കാ​ർ യാ​ത്രി​ക​നെ കു​ത്തി​ക്കൊ​ന്നു.

Advertisment

 ഫ​ർ​ണി​ച്ച​ർ വ്യ​വ​സാ​യി ആ​കാ​ൻ​ഷ് സാ​ഹു (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.

ഗോ​കു​ൽ​പൂ​രി​ലെ ദു​ർ​ഗ്ഗാ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം.

ആ​കാ​ൻ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ബൈ​ക്ക് യാ​ത്രി​ക​ൻ കു​റ​ച്ച് സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും ചെ​യ്തു. 

സ്ഥ​ല​ത്തെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ആ​കാ​ൻ​ഷി​നെ മ​ർ​ദി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് പ​ല​ത​വ​ണ കു​ത്തു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​കാ​ൻ​ഷി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ര​ണം​സം​ഭ​വി​ച്ചു. 

അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​യാ​ൻ സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. 

ബൈ​ക്ക് യാ​ത്രി​ക​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഉ​ട​ൻ ത​ന്നെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment