Advertisment

വീണ്ടും ഗൂഗിള്‍ മാപ്പിന്റെ കൊടുംചതി ! പണിതീരാത്ത പാലത്തില്‍ നിന്നും താഴെവീണ് മൂന്ന് കാര്‍ യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
D

ഡൽഹി: കാറില്‍ ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയെത്തിയത് പണിതീരാത്ത പാലത്തില്‍. യുപിയിലെ ബറെയ്‌ലിയില്‍ പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ കാറിലെ മൂന്ന് യാത്രക്കാര്‍ മരിച്ചു. ശനിയാഴ്ച രാത്രി നടന്ന അപകടത്തിന്റെ വിവരം ഞായറാഴ്ച രാവിലെയാണ് പുറത്തറിഞ്ഞത്.

Advertisment

കാര്‍ മണല്‍ത്തിട്ടയില്‍ വീണ് തകര്‍ന്നനിലയില്‍ ഞായറാഴ്ച രാവിലെ പ്രദേശവാസികള്‍ കാണുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.

ബറെയ്‌ലിയെയും ബദാവൂന്‍ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് അപകടം. ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് ഇവര്‍ പോയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചില്ല. വേഗതയില്‍ വന്ന കാര്‍ പാലം അവസാനിക്കുന്നിടത്ത്, പാലത്തില്‍ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മരിക്കുകയായിരുന്നു. മെയിന്‍പുരി സ്വദേശി കൗശല്‍കുമാര്‍, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാര്‍, അമിത് കുമാര്‍ എന്നിവരാണ് മരിച്ചത്.

Advertisment