തെങ്കാശിയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു, 30 ലധികം പേർക്ക് പരിക്കേറ്റു

ബുള്‍ഡോസറിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. വലിയൊരു ജനക്കൂട്ടവും സംഭവസ്ഥലത്തുണ്ട്.

New Update
Untitled

തെങ്കാശി: തെങ്കാശി ജില്ലയിലെ ഇടയ്ക്കലിനടുത്തുള്ള കാമരാജപുരം പ്രദേശത്ത് രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

അപകട സ്ഥലത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തെങ്കാശി ജില്ലയിലെ കാമരാജപുരം പ്രദേശത്ത് ഉണ്ടായ അപകടത്തെത്തുടര്‍ന്ന്, ബുള്‍ഡോസറിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. വലിയൊരു ജനക്കൂട്ടവും സംഭവസ്ഥലത്തുണ്ട്. അപകടത്തില്‍ ബസ് സാരമായി തകര്‍ന്നു.

Advertisment