പതിനേഴുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത് പെൺകുട്ടികളുടെ നേരെ; ഇൻഡോറിലേത് നടുക്കുന്ന അപകടം

New Update
G

ഇൻഡോർ: പതിനേഴുകാരന്‍ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറി രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരപരിക്ക്. മധ്യപ്രദേശിലെ ഇൻഡോറിലാണ് നടുക്കുന്ന അപകടം സംഭവിച്ചത്.

Advertisment

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടിന് മുന്നില്‍ രംഗോലി ഒരുക്കുന്ന പെൺകുട്ടികളുടെ നേർക്കാണ് കാർ പാഞ്ഞുകയറിയത്.

നവ്യാ പ്രജാപത് (14) പ്രിയാൻശി പ്രജാപത് (21) എന്നിവരെ ​ഗുരുതര പരുക്കൊടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി റോഡരികിലുള്ള വീട്ടുമുറ്റത്ത് രംഗോലി ഇട്ടുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടികൾ.

നിയന്ത്രണം വിട്ട കാർ ഇവർക്കു നേരെ പാഞ്ഞു കയറിയതിനു ശേഷം സമീപത്തെ സ്‌കൂട്ടറുകളിലും കെട്ടിടത്തിലും ഇടിച്ചാണ് നിന്നത്. കാറോടിച്ചിരുന്ന 17-കാരന്‍ അപകടമുണ്ടായതിന് പിന്നാലെ വാഹനത്തില്‍നിന്നിറങ്ങി ഓടിരക്ഷപ്പെട്ടു.

വാഹനത്തിലടിയിൽ കുടുങ്ങിയ പെണ്‍കുട്ടികളെ നാട്ടുകാരാണ് പുറത്തെടുത്തതും ആശുപത്രിയില്‍ എത്തിച്ചതും. കാറോടിച്ച 17-കാരനെ പിന്നീട് കസ്റ്റഡിയിലടുത്തു 

Advertisment