ഡ്രൈവിങ്ങിനിടെ അപസ്മാരം, പിന്നാലെ നിയന്ത്രണം വിട്ട വാഹനം ആൾക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ഒരു മരണം, സംഭവം മുംബൈയിൽ

New Update
V

മുംബൈ: മുംബൈയിൽ ടെമ്പോ വാൻ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ഘട്കോപ്പറിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. സംഭവത്തിൽ നാല് പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

Advertisment

ഇരുപത്തിയഞ്ചുകാരനായ ഉത്തം ബാബൻ എന്നയാൾ ഓടിച്ച വാഹനമാണ് മാർക്കറ്റിലുണ്ടായിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്.

ഡ്രൈവിങ്ങിനിടെ അപസ്മാരം ഉണ്ടാവുകയും പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു എന്നാണ് വിവരം.

അതേസമയം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisment