/sathyam/media/media_files/2025/10/11/sex-arassment-2025-10-11-19-09-21.jpg)
ന്യൂഡൽഹി: മോർച്ചറിയിൽ മൃതദേഹത്തെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെയാണ് ലൈം​ഗിക സംതൃപ്തിക്ക് ഉപയോഗിച്ചത്. തുടർന്ന് ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈം​ഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചത്. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മെഡിക്കൽ ഓഫീസർ ഡോ. ആദ്യ ദവാർ പരാതി നൽകുകയായിരുന്നുവെന്ന് എ.എസ്.പി അന്ദർ സിങ് കനേഷ് പറഞ്ഞു.
തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, 2024 ഏപ്രിൽ 18ന് പുലർച്ചെ 6.45നാണ് സംഭവം നടന്നതെന്ന് വ്യക്തമായി.ഒരാൾ മോർച്ചറിയിലെ സ്ട്രെച്ചറിൽ നിന്ന് മൃതദേഹം താഴേക്ക് വലിച്ചിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടു പോവുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ എസ്.പി ദേവേന്ദ്ര പടീദാരിന്റെയും സബ് ഡിവിഷനൽ ഓഫീസർ നിർഭയ് സിങ് അലാവയുടേയും നിർദേശപ്രകാരം ഒരു അന്വേഷണസംഘം രൂപീകരിച്ച് പോലീസ് ആരംഭിക്കുകയായിരുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിഷേക് ജാധവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ താൻ​ഗിയാപട്ട് ​സ്വദേശിയായ 25കാരൻ നീലേഷ് ഭിലാലയാണ് പ്രതിയെന്ന് വ്യക്തമായി. തുടർന്ന്, ഇയാളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ ബുർഹാൻപൂരിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. ആരോഗ്യ കേന്ദ്രത്തിലെ പോസ്റ്റ്‌മോർട്ടം വിഭാഗത്തിൽ പ്രതി എങ്ങനെ പ്രവേശിച്ചുവെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് കേരളത്തിലും സമാന സ്വഭാവമുള്ള കുറ്റകൃത്യം അരങ്ങേറിയിരുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള കുറുമ്പനാടത്താണ് ഈ കൃത്യം അരങ്ങേറിയത്. കുറുമ്പനാടത്തെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത മൃതദ്ദേഹത്തോടാണ് അന്ന് ക്രൂരത കാട്ടിയത്.