/sathyam/media/media_files/2025/09/01/rajastan-murder-case-2025-09-01-20-33-29.jpg)
ഡൽഹി: ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി. രാജസ്ഥാന്‍ അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. ലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
നിറം കുറവാണെന്നും തടി കൂടുതലാണെന്നുമെല്ലാം ആയിരുന്നു ഇയാൾ പറഞ്ഞു കൊണ്ടിരുന്നത്. വെളുക്കാനുള്ള മരുന്ന് കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഭാര്യയുടെ മേല്‍ ആസിഡ് തേക്കുകയായിരുന്നു.
മരുന്നിന് ആസിഡിന്റെ ഗന്ധമുണ്ടെന്ന് പറഞ്ഞെങ്കിലും അതിനെ വകവയ്ക്കാതെ ദേഹത്ത് ഇയാൾ ഭാര്യയുടെ ദേഹത്ത് ആസിഡ് തേക്കുകയും ഒരു ചന്ദനത്തിരി കത്തിച്ച് വയ്ക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് ദേഹം മുഴുവന്‍ തീപിടിച്ചപ്പോള്‍ കിഷന്‍ ഭാര്യയുടെ ശരീരത്തിലേക്ക് ബാക്കി ആസിഡ് കൂടി ഒഴിക്കുകയും അവരെ കൊലപ്പെടുത്തുകയുമായിരുന്നു.
ഉദയ്പൂരിലെ വല്ലഭ്‌നഗർ പോലീസ് സ്റ്റേഷനിൽ പ്രതിയായ കിഷനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ആളെ അഡീഷണൽ ജില്ലാ ജഡ്ജി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് രാജസ്ഥാന്‍ ജില്ലാ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.