/sathyam/media/media_files/2025/11/06/hospital-2025-11-06-11-19-20.jpg)
കൊൽക്കത്ത: വെള്ളത്തിന് പകരം ആസിഡ് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഒരു കുടുംബത്തിലെ 6 അംഗങ്ങള്‍ ആശുപത്രിയില്‍. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂർ ജില്ലയിലെ വെള്ളിപ്പണിക്കാരനായ ശാന്തു സന്യാസിയുടെ വീട്ടിലാണ് സംഭവം നടന്നത്.
ഇയാളുടെ ബന്ധുവായ യുവതിയാണ് നവംബർ 26-ന് വെള്ളമാണെന്ന് കരുതി ആസിഡ് ഒഴിച്ച് ചോറും കറിയും പാചകം ചെയ്തത്.
ചോറ് പാചകം ചെയ്യുന്നതിനിടയിൽ വെള്ളം കുറഞ്ഞെന്ന് തോന്നിയ യുവതി ജാറിലിരുന്ന ആസിഡ് വെള്ളമാണെന്ന് കരുതി ഒഴിക്കുകയായിരുന്നു. പച്ചക്കറി പാകം ചെയ്തപ്പോഴും ആസിഡ് തന്നെയാണ് വെള്ളത്തിന് പകരമായി ഇവർ ഉപയോഗിച്ചത്.
ഭക്ഷണം കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ അംഗങ്ങൾക്ക് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഇവരെ ആശുപത്രിയിൽ എത്തിയ്ക്കുകയുമായിരുന്നു.
ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ ഉള്ളവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ശാന്തു സന്യാസിയുടെ വീട്ടിലെ ഒരംഗം കോപ്പറും സിൽവറും ഉപയോഗിച്ചുള്ള ജോലി ചെയ്യുന്നതിനാൽ പലപ്പോഴും ആസിഡ് വീട്ടിൽ സൂക്ഷിക്കാറുണ്ടായിരുന്നു, ഇതാണ് വെള്ളമാണെന്ന് കരുതി യുവതി പാചകത്തിനായി ഉപയോഗിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ അബദ്ധവശാൽ സംഭവിച്ചതാണെന്നാണ് വ്യക്തമായിട്ടുള്ളതെന്നും ആസൂത്രിതമായി നടത്തിയതാണോയെന്ന് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us