കന്നഡ നടി ചൈത്രയെ ഭർത്താവ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ഷൂട്ടിംഗിനായി മൈസൂരുവിലേക്കുള്ള യാത്രക്കിടെ കാറിൽ ബലമായി കൊണ്ടുപോയതായി ആരോപണം. സഹോദരി ലീലയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

New Update
chithra

ബം​ഗു​ളൂ​രു: ക​ന്ന​ഡ ന​ടി ചൈ​ത്ര ആ​ർ​നെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. സ​ഹോ​ദ​രി ലീ​ല ആ​ർ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Advertisment

ഭ​ർ​ത്താ​വ് ഹ​ർ​ഷ​വ​ർ​ധ​ൻ, ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും വ​ർ​ധ​ൻ എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ഉ​ട​മ​യു​മാ​ണ്. 2023ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. എ​ട്ട് മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്. ന​ടി ഒ​രു വ​യ​സു​ള്ള മ​ക​ളോ​ടൊ​പ്പം മ​ഗാ​ഡി റോ​ഡി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. ഭ​ർ​ത്താ​വ് ഹാ​സ​നി​ലു​മ​ണ്.

വി​വാ​ഹ​ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ​തി​നു ശേ​ഷ​വും ചൈ​ത്ര സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. ഡി​സം​ബ​ര്‍ ഏ​ഴി​ന്, ചൈ​ത്ര ഷൂ​ട്ടിം​ഗി​നാ​യി മൈ​സൂ​രു​വി​ലേ​ക്ക് പോ​യി​രു​ന്ന​താ​യി കു​ടും​ബം പ​റ​ഞ്ഞു.

ഈ ​യാ​ത്ര​യ്ക്കി​ടെ ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഹ​ര്‍​ഷ​വ​ർ​ധ​ന്‍ ത​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ കൗ​ശി​കി​ന് 20,000 രൂ​പ മു​ന്‍​കൂ​റാ​യി ന​ല്‍​കി മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചൈ​ത്ര​യെ കാ​റി​ല്‍ ബ​ല​മാ​യി കൊ​ണ്ടു​പോ​യെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

ചൈ​ത്ര​യു​ടെ സ​ഹോ​ദ​രി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Advertisment