Advertisment

ഡിസംബര്‍ 20ന് അവസാനിക്കേണ്ട പാര്‍ലമെന്റ് സമ്മേളനത്തില്‍ അദാനി വിഷയം തന്നെയാകും മുഖ്യം. സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും കൈക്കൂലിക്കും അമേരിക്ക കുറ്റാരോപിതനാക്കിയ ശതകോടീശ്വരന്‍ അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ അപ്പാടെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിഷമിക്കും.ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

കൈ​ക്കൂ​ലി കാ​ര്യം മ​റ​ച്ചു​വ​ച്ച് അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക​രി​ൽ​നി​ന്നു നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച് വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലെ കേ​സ്.

New Update
White House on Adani bribery case: Strong ties will help weather the storm

ഗൗ​തം അ​ദാ​നി​ക്കെ​തി​രാ​യ അ​മേ​രി​ക്ക​യി​ലെ കൈ​ക്കൂ​ലി, വ​ഞ്ച​നാ കു​റ്റ​പ​ത്രം, വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം, മ​ണി​പ്പു​ർ ക​ലാ​പം, വ​യ​നാ​ട് ദു​ര​ന്ത​സ​ഹാ​യം, ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​നി​ർ​മാ​ണ നീ​ക്കം എ​ന്നി​വ​ മു​ത​ൽ ഇ​ന്നു വോ​ട്ടെ​ണ്ണു​ന്ന മ​ഹാ​രാ​ഷ്‌​ട്ര, ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും വ​യ​നാ​ടും പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യും അ​ട​ക്ക​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ഫ​ല​ങ്ങ​ളും രാ​ഷ്‌​ട്രീ​യം ചൂ​ടു​പി​ടി​പ്പി​ക്കും.

Advertisment

തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പ​തി​വി​ലേ​റെ പ്ര​ക്ഷു​ബ്‌​ധ​മാ​കു​മെ​ന്ന​തി​ൽ സം​ശ​യി​ക്കാ​നി​ല്ല. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷം 26ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ക്കു​ന്പോ​ൾ മാ​ത്ര​മാ​കും ഭ​ര​ണ-പ്ര​തി​പ​ക്ഷ പോ​രി​നു തെ​ല്ലൊ​രു ശ​മ​നം പ്ര​തീ​ക്ഷി​ക്കാ​നാ​കു​ക.

ഡി​സം​ബ​ർ 20ന് ​അ​വ​സാ​നി​ക്കേ​ണ്ട പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ അ​ദാ​നി വി​ഷ​യം ത​ന്നെ​യാ​കും മു​ഖ്യം. സാ​ന്പ​ത്തി​കത​ട്ടി​പ്പി​നും വ​ഞ്ച​ന​യ്ക്കും കൈ​ക്കൂ​ലി​ക്കും അ​മേ​രി​ക്ക കു​റ്റാ​രോ​പി​ത​നാ​ക്കി​യ ശ​ത​കോ​ടീ​ശ്വ​ര​ൻ അ​ദാ​നി​യെ സം​ര​ക്ഷി​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ത്തെ അ​പ്പാ​ടെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ഷ​മി​ക്കും. 


വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ​ത്ത​ന്നെ പാ​സാ​ക്കു​മെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജു​ജു​വി​ന്‍റെയും പ്ര​സ്താ​വ​ന​യി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് വ്യ​ക്തം. വ​ഖ​ഫ് ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന കോ​ണ്‍ഗ്ര​സ്, സി​പി​എം അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​ പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​നം പ​ര​സ്യ​മാ​യ​തി​നാ​ൽ രാ​ഷ്‌​ട്രീ​യ ഏ​റ്റു​മു​ട്ട​ലും ബ​ഹ​ള​വും ക​ടു​ത്ത​താ​കും.


വ​ഖ​ഫി​ലെ രാ​ഷ്‌​ട്രീ​യം

waqaf board notice

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച ചെ​യ്ത സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അ​ടു​ത്ത​യാ​ഴ്ച അ​വ​സാ​നം സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തി​നു​ശേ​ഷം സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക്ക് (ജെ​പി​സി) അ​യ​ച്ച​താ​ണി​ത്. വി​വാ​ദ വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യു​ടെ​യും രാ​ജ്യ​സ​ഭ​യു​ടെ​യും പ​രി​ഗ​ണ​ന​യ്ക്കും പാ​സാ​ക്കു​ന്ന​തി​നു​മു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബി​ജെ​പി സ​ർ​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ ഭേ​ദ​ഗ​തി പാ​സാ​കു​ക​യും ചെ​യ്യും. വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ഏ​താ​യാ​ലും പാ​ർ​ല​മെ​ന്‍റി​നെ പ്ര​ക്ഷു​ബ്‌​ധമാ​ക്കും. പ​ഴ​യ നി​യ​മ​ത്തി​ലെ​യും പു​തി​യ ഭേ​ദ​ഗ​തി ബി​ല്ലി​ലെ​യും തെ​റ്റാ​യ വ്യ​വ​സ്ഥ​ക​ൾ നീ​ക്കാ​ൻ യോ​ജി​പ്പാ​ണു വേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, രാ​ഷ്‌​ട്രീ​യ​ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ഭ​ര​ണ​ക​ക്ഷി​യും പ്ര​തി​പ​ക്ഷ​വും മ​ത​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്പോ​ൾ അ​ത്ത​ര​മൊ​രു ന​ല്ല കാ​ര്യം ന​ട​ക്കാ​നി​ട​യി​ല്ല. മ​ത​വും രാ​ഷ്‌​ട്രീ​യ​വും നോ​ക്കാ​തെ, മ​റ്റു​ള്ള​വ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ഏ​തു നി​യ​മ​ത്തി​ലെ​യും വ്യ​വ​സ്ഥ​ക​ൾ നീ​ക്കു​ക​യെ​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യെ​യും ഇ​ന്ത്യ​ൻ നീ​തി​വ്യ​വ​സ്ഥ​യെ​യും മാ​നി​ക്കു​ന്ന​വ​ർ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

മ​ണി​പ്പു​ർ ഇ​ന്ത്യ​യി​ലാ​ണ്

ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ആ​ളി​ക്ക​ത്തു​ന്ന മ​ണി​പ്പു​ർ ക​ലാ​പ​വും ഉ​ത്ത​ര​വാ​ദി​യാ​യ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ് തു​ട​രു​ന്ന​തും പാ​ർ​ല​മെ​ന്‍റി​ൽ വീ​ണ്ടും വ​ലി​യ ച​ർ​ച്ച​യാ​കും.

ഒ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും ഒ​രു സം​സ്ഥാ​ന​ത്തെ അ​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വീ​ഴ്ച​ക​ൾ​ക്കു ക​ണ​ക്കി​ല്ല.

Manipur Strife: Kuki Organisations To Hold 'Coffin Rally' Today To Commemorate 10 Youths Killed In Gunfight With Police


മ​ണി​പ്പു​രി​ൽ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​മാ​ധാ​നം വീ​ണ്ടെ​ടു​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ഴി​ഞ്ഞ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​സ​ഭ​ക​ളി​ലും ന​ൽ​കി​യ ഉ​റ​പ്പു​പോ​ലും പാ​ഴ്‌വാ​ക്കാ​യി. വ​ഖ​ഫ് ഭേ​ദ​ഗ​തി​യി​ലേ​തുപോ​ലെ, രാ​ഷ്‌​ട്രീ​യ​ നേ​താ​ക്ക​ളു​ടെ ദു​ഷ്‌​ട​ലാ​ക്കാ​ണു മ​ണി​പ്പു​ർ പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്ന​തെ​ന്ന​തി​ൽ സം​ശ​യി​ക്കാ​നി​ല്ല.


വി​വാ​ദ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ൽ വ​യ​നാ​ടി​ന് അ​ർ​ഹ​മാ​യ കേ​ന്ദ്ര​സ​ഹാ​യം, രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, കാ​ർ​ഷി​ക പ്ര​തി​സ​ന്ധി അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് വി​ല​യും സ​മ​യ​വു​മി​ല്ലാ​താ​കു​ന്ന​താ​ണു ദു​ര​ന്തം.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ പ്ര​ത്യേ​ക കേ​ന്ദ്ര​സ​ഹാ​യം ന​ൽ​കാ​ത്ത​ത് ന്യാ​യീ​ക​രി​ക്കാ​നാ​കും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം. കേ​ര​ള എം​പി​മാ​രു​ടെ പ്ര​തി​ഷേ​ധം ഫ​ലം കാ​ണ​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​താ​ക്ക​ളും രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി പോ​രാ​ട​ണം.

‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ ബി​ൽ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തു പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ല്ല.

തു​റ​മു​ഖ ബി​ൽ, മ​ർ​ച്ച​ന്‍റ് - കോ​സ്റ്റ​ൽ ഷി​പ്പിം​ഗ് ബി​ല്ലു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 15 ബി​ല്ലു​ക​ൾ ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച തീ​ര​ദേ​ശ ഷി​പ്പിം​ഗ് ബി​ൽ നി​യ​മ​മാ​യാ​ൽ, ഇ​ന്ത്യ​ൻ പ​താ​ക​യു​ള്ള ക​പ്പ​ലു​ക​ൾ​ക്ക് തീ​ര​ദേ​ശ​ത്തു പ്ര​വ​ർ​ത്തി​ക്കാ​ൻ ജ​ന​റ​ൽ ട്രേ​ഡിം​ഗ് ലൈ​സ​ൻ​സ് ആ​വ​ശ്യ​മി​ല്ല.

ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഭേ​ദ​ഗ​തി, റെ​യി​ൽ​വേ ഭേ​ദ​ഗ​തി, ബാ​ങ്കിം​ഗ് നി​യ​മ​ഭേ​ദ​ഗ​തി, ക​ട​ൽ ച​ര​ക്ക് ബി​ൽ എ​ന്നി​ങ്ങ​നെ എ​ട്ടു ബി​ല്ലു​ക​ൾ ലോ​ക്സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വേ​റെ​യു​മു​ണ്ട്.

അ​ദാ​നി​യെ തൊ​ടാ​നാ​കി​ല്ല

ലോ​ക​ത്തി​ലെ അ​തി​സ​ന്പ​ന്ന​രി​ൽ ഒ​രാ​ളാ​യ ഗൗ​തം അ​ദാ​നി​ക്കെ​തി​രേ അ​മേ​രി​ക്ക​ൻ കോ​ട​തി​യി​ലെ കു​റ്റ​പ​ത്ര​വും അ​റ​സ്റ്റ് വാ​റ​ന്‍റും വ​ലി​യ ചോ​ദ്യ​ങ്ങ​ളാ​ണു​യ​ർ​ത്തു​ന്ന​ത്.

സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ളു​ടെ ക​രാ​റു​ക​ൾ നേ​ടാ​നാ​യി അ​ദാ​നി ഗ്രൂ​പ്പ് ഇ​ന്ത്യ​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 2,030 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ (265 മി​ല്യ​ണ്‍ ഡോ​ള​ർ) കൈ​ക്കൂ​ലി ന​ൽ​കി​യെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണ്. 


അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രേ​യു​ള്ള ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​നു​ ശേ​ഷ​വും ഇ​ന്ത്യ​യി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഉ​റ്റ​സു​ഹൃ​ത്ത് അ​ദാ​നി​യെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം പ്ര​തി​രോ​ധി​ക്കാ​ൻ മോ​ദി​ക്കും എ​ളു​പ്പ​മാ​കി​ല്ല.


adani

ശ​ത​കോ​ടീ​ശ്വ​ര​നാ​യ അ​ദാ​നി​യെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന്, ആ​വ​ശ്യം ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് പോ​ലും ക​രു​തി​ല്ല. കേ​ന്ദ്ര​ത്തെയും മ​ഹാ​രാ​ഷ്‌​ട്ര, ഗു​ജ​റാ​ത്ത് അ​ട​ക്കം പ​ല സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന പ്ര​ബ​ല​നാ​ണ് അ​ദാ​നി​യെ​ന്ന് അ​റി​യാ​ത്ത​വ​ര​ല്ല പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ. പ​ണ​ത്തി​നു​ മീ​തെ പ​രു​ന്തും പ​റ​ക്കി​ല്ലെ​ന്ന പ​ഴ​മൊ​ഴി എ​ത്ര ശ​രി​യാ​ണ്.

ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ, ജ​മ്മു കാ​ഷ്മീ​ർ, ഛത്തീ​സ്ഗ​ഡ്, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ലെ ഉ​ന്ന​ത​രാ​ണ് അ​ദാ​നി ഗ്രൂ​പ്പി​ൽ​നി​ന്നു കോ​ടി​ക​ൾ കൈ​ക്കൂ​ലി വാ​ങ്ങി വ​ൻ​കി​ട സൗ​രോ​ർ​ജ ക​രാ​റു​ക​ൾ ന​ൽ​കി​യ​തെ​ന്നാ​ണു വെ​ളി​പ്പെ​ടു​ത്ത​ൽ; 2020 മു​ത​ലാ​ണി​ത്.

പൊ​തു​മേ​ഖ​ല​യും ക​ള​വി​ന്

ര​ണ്ടാ​യി​രം കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ കോ​ഴ​യി​ൽ 1,750 കോ​ടി രൂ​പ​യും ആ​ന്ധ്ര​പ്ര​ദേ​ശി​ന് ഏ​ഴു ജി​ഗാ​വാ​ട്ട് ഊ​ർ​ജം വി​ൽ​ക്കാ​നു​ള്ള ക​രാ​റു​ക​ൾ​ക്കാ​ണു ന​ൽ​കി​യ​തെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ കോ​ട​തി​യി​ലെ കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സ് നേ​താ​വ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഢി​യെ 2021 ഓ​ഗ​സ്റ്റി​ൽ ഗൗ​തം അ​ദാ​നി നേ​രി​ട്ടു ക​ണ്ട് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നേ​ക്കാ​ൾ വ​ള​രെ കൂ​ടി​യ വി​ല​യ്ക്ക് അ​ദാ​നി ഗ്രീ​ൻ എ​ന​ർ​ജി ക​ന്പ​നി​യു​ടെ 12 ജി​ഗാ​വാ​ട്ട് സൗ​രോ​ർ​ജം സം​സ്ഥാ​ന​ങ്ങ​ളെ​ക്കൊ​ണ്ട് വാ​ങ്ങി​പ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു വ​ൻ കൈ​ക്കൂ​ലി. പി​ന്നീ​ടാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ​ക്കും കൈ​ക്കൂ​ലി ന​ൽ​കി വൈ​ദ്യു​തി വാ​ങ്ങ​ലി​ന് ക​രാ​റൊ​പ്പി​ട്ട​ത്.


കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​ സ്ഥാ​പ​ന​മാ​യ സോ​ളാ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​സ്ഇ​സി​ഐ) ക​ഴി​ഞ്ഞ വ​ർ​ഷം 4,300 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി വ്യാ​പാ​രം ചെ​യ്തു കോ​ടി​ക​ൾ നേ​ടി​യ​തി​നു പി​ന്നി​ലും അ​ദാ​നി​യു​ടെ ഗ്രീ​ൻ എ​ന​ർ​ജി​യും അ​ഷ്വ​ർ പ​വ​റു​മാ​ണെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.


25 വ​ർ​ഷ​ത്തേ​ക്ക് ര​ണ്ടു ജി​ഗാ​വാ​ട്ട് വൈ​ദ്യു​തി ന​ൽ​കാ​നാ​യി ക​രാ​ർ നേ​ടി​യ​താ​യി 2019 ഡി​സം​ബ​റി​ൽ അ​ഷ്വ​ർ പ​വ​ർ ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

യൂ​ണി​റ്റി​ന് 2.92 രൂ​പ​യാ​യി​രു​ന്നു ഇ​തി​നു വി​ല. ആ​റു മാ​സ​ത്തി​നു​ശേ​ഷം സോ​ളാ​ർ എ​ന​ർ​ജി കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് എ​ട്ടു ജി​ഗാ​വാ​ട്ടി​ന്‍റെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സോ​ളാ​ർ ക​രാ​ർ നേ​ടി​യ​താ​യി അ​ദാ​നി ഗ്രീ​ൻ ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചു.

കൈ​ക്കൂ​ലി​യു​ടെ ത​ട്ടി​പ്പ്

കൈ​ക്കൂ​ലി കാ​ര്യം മ​റ​ച്ചു​വ​ച്ച് അ​മേ​രി​ക്ക​ൻ നി​ക്ഷേ​പ​ക​രി​ൽ​നി​ന്നു നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച് വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലെ കേ​സ്.

അ​ദാ​നി ക​ന്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്ക​മു​ള്ള​വ​രി​ൽ​നി​ന്ന് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. യു​എ​സ് നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1,750 ല​ക്ഷം ഡോ​ള​ർ സ​മാ​ഹ​രി​ച്ച​താ​യാ​ണു കു​റ്റ​പ​ത്രം പ​റ​യു​ന്ന​ത്.

300 കോ​ടി (മൂ​ന്ന് ബി​ല്യ​ണ്‍) ഡോ​ള​റി​ല​ധി​കം വാ​യ്പ​ക​ളും ബോ​ണ്ടു​ക​ളും നേ​ടി​യെ​ടു​ക്കാ​ൻ അ​ദാ​നി​യും കൂ​ട്ടാ​ളി​ക​ളും വ്യാ​ജ പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കി​യെ​ന്ന് യു​എ​സ് ഫോ​റി​ൻ ക​റ​പ്റ്റ് പ്രാ​ക്‌​ടീ​സ് ആ​ക്‌​ട് പ്ര​കാ​ര​മു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.


സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്താ​നും കൈ​ക്കൂ​ലി ന​ൽ​കു​ന്ന ഗൂ​ഢാ​ലോ​ച​ന മ​റ​ച്ചു​വ​ച്ച​തി​നു​മാ​ണ് ഗൗ​തം അ​ദാ​നി​യെ​യും സ​ഹോ​ദ​ര​പു​ത്ര​ൻ സാ​ഗ​ർ ആ​ർ. അ​ദാ​നി​യെ​യും മ​റ്റും കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് എ​ഫ്ബി​ഐ വ്യ​ക്ത​മാ​ക്കി. പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ കു​റ്റ​പ​ത്ര​ത്തി​നു​ പു​റ​മെ യു​എ​സ് സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മ്മീ​ഷ​നും സ​മാ​ന്ത​ര സി​വി​ൽ ചാ​ർ​ജു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.


വി​ദേ​ശ അ​ഴി​മ​തിയാ​രോ​പ​ണ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ വി​പ​ണി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ അ​ത​ന്വേ​ഷി​ക്കാ​ൻ യു​എ​സ് നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

അ​ന്വേ​ഷ​ണം അ​നി​വാ​ര്യം

അ​ദാ​നി​യെ​പ്പോ​ലു​ള്ള വ​ൻ​കി​ട കു​ത്ത​ക​ക​ൾ കൊ​ള്ള​യ​ടി​ച്ചു വീ​ർ​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ണംകൊ​ണ്ടാ​ണ്. സ​ർ​ക്കാ​രു​ക​ളു​ടെ ക​രാ​റു​ക​ൾ മു​ത​ൽ ഭ​ക്ഷ്യ​യെ​ണ്ണ​യു​ടെ​യും പ​രി​പ്പു​വ​ർ​ഗ​ങ്ങ​ളു​ടെ​യും അ​മി​ത​വി​ല വ​രെ അ​ദാ​നി ക​ന്പ​നി സാ​ധാ​ര​ണ​ക്കാ​രെ നേ​രി​ട്ടും കൊ​ള്ള​യ​ടി​ക്കു​ന്നു.

ഭ​രി​ക്കു​ന്ന​വ​രു​ടെ ത​ണ​ലി​ൽ ഇ​ത്ത​രം കൊ​ള്ള തു​ട​രാ​ൻ അ​നു​വ​ദി​ച്ചു​കൂ​ടാ. അ​ഴി​മ​തി​ക്കെ​തി​രേ കു​രി​ശു​യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് ഭ​ര​ണ​ത്തി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി മൗ​നം വെ​ടി​ഞ്ഞ് അ​ദാ​നി​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പി​ക്കു​ക. 

 

 

Advertisment