ഇന്ത്യയുടെ ആത്മീയ പൈതൃകം സംരക്ഷിക്കുന്നതിന് ഗീതാ പ്രസ്സിന്റെ പുനഃരുജ്ജീവനത്തിനായി മുന്നിട്ടിറങ്ങി ഗൗതം അദാനി. മഹാകുംഭ മേളയില്‍ വിതരണം ചെയ്തത് ആരതി സംഗ്രഹയുടെ ഒരു കോടി സൗജന്യ കോപ്പികള്‍. ഇസ്‌കോണുമായി സഹകരിച്ച് കുംഭമേളയിലെത്തുന്ന പത്ത് ലക്ഷത്തോളം ഭക്തര്‍ക്ക് സൗജന്യ ഭക്ഷണവും !

പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഈ സഹകരണം ഇന്ത്യന്‍ സംസ്‌കാരത്തിലെ സേവനത്തിന്റെ ശക്തമായ തെളിവ് കൂടിയായിരുന്നു.

New Update
adani Untitledmahajum

ഡല്‍ഹി:  പ്രയാഗ്രാജില്‍ നടക്കുന്ന 2025 ലെ മഹാ കുംഭമേള വെറും നദികളുടെ സംഗമം മാത്രമല്ല, വിശ്വാസം, സംസ്‌കാരം, സേവനം എന്നിവയുടെ ഒരു മഹത്തായ സംഗമം കൂടിയാണ്.

Advertisment

ഈ മഹാസംഗമത്തില്‍ ദശലക്ഷക്കണക്കിന് വരുന്ന ഭക്തര്‍ക്ക് മികച്ച ആത്മീയ അനുഭവം പ്രധാനം ചെയ്യുന്നതില്‍ ഗൗതം അദാനിയും അദാനി ഗ്രൂപ്പും വഹിച്ച പങ്കും ചെറുതല്ല.


1923 ല്‍ ഗോരഖ്പൂരിലാണ് ഗീതാ പ്രസ്സ് സ്ഥാപിതമായത്. നിരവധി വിശുദ്ധ ഗ്രന്ഥങ്ങളും വേദങ്ങളും ഭക്തി പ്രസിദ്ധീകരണങ്ങളും ഈ പ്രസില്‍ അച്ചടിച്ചിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് വലിയ വെല്ലുവിളികളിലൂടെയാണ് പ്രസ് കടന്ന് പോയത്. 

പ്രസിന്റെ പാരമ്പര്യത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള വെല്ലുവിളികളാണ് സ്ഥാപനം നേരിട്ടത്. ഇതോടെ ഇന്ത്യയുടെ ആത്മീയ പൈതൃകം സംരക്ഷിക്കുന്നതില്‍ പ്രസിന്റെ പങ്ക് തിരിച്ചറിഞ്ഞ ഗൗതം അദാനി സ്ഥാപനത്തിന്റെ പുനഃരുജ്ജീവനത്തിനായി മുന്നിട്ടിറങ്ങി.

അദാനി ഗ്രൂപ്പ് ഗീത പ്രസുമായി സഹകരിച്ച് ഭക്തിഗാനങ്ങളുടെ സമാഹാരമായ ആരതി സംഗ്രഹയുടെ ഒരു കോടി സൗജന്യ കോപ്പികളാണ് മഹാകുംഭ മേളയില്‍ വിതരണം ചെയ്തത്.


മനുഷ്യരാശിയെ സേവിക്കുന്നതില്‍ പരമ്പരാഗത മൂല്യങ്ങളെ ആധുനിക സംവിധാനങ്ങളുമായി യോജിപ്പിക്കുന്നതിനുള്ള അദാനിയുടെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രതിഫലിച്ചത്


ഇസ്‌കോണുമായി സഹകരിച്ച് കുംഭമേളയിലെത്തുന്ന പത്ത് ലക്ഷത്തോളം ഭക്തര്‍ക്ക് അദാനി ഗ്രൂപ്പ് സൗജന്യ ഭക്ഷണവും വിതരണം ചെയ്തു.

ഗീതാ പ്രസ്സിന്റെ പുനരുജ്ജീവനത്തിലൂടെയും മഹാ കുംഭ മേളയ്ക്കുള്ള പിന്തുണയിലൂടെയും സനാതന മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്റെ മികച്ച ഉദാഹരണമാണ് അദാനി ഗ്രൂപ്പ് മുന്നോട്ട് വെച്ചത്.

പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഈ സഹകരണം ഇന്ത്യന്‍ സംസ്‌കാരത്തിലെ സേവനത്തിന്റെ ശക്തമായ തെളിവ് കൂടിയായിരുന്നു.

Advertisment