ഡല്‍ഹി: കൈക്കൂലി കേസില്‍ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ മരുമകനുമെതിരെ യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് ലംഘിച്ചതിന് കുറ്റം ചുമത്തിയിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹത്ഗി.
സോളാര്‍ പവര്‍ കരാറുകള്‍ക്കായി അദാനികള്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ആരോപിക്കുമ്പോള്‍, അവര്‍ കൈക്കൂലി നല്‍കിയ രീതി പരാമര്‍ശിക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ റോത്തഗി പറഞ്ഞു.
ഈ കുറ്റപത്രത്തില്‍ 5 കുറ്റങ്ങള്‍ ഉണ്ട്. ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ മരുമകനുമെതിരെ ഇന്ത്യയുടെ അഴിമതി നിരോധന നിയമം പോലെയുള്ള എഫ്സിപിഎ ചുമത്തിയിട്ടില്ല. നീതി തടസ്സപ്പെടുത്തിയതിനും അവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. കുറ്റപത്രത്തില്‍ ചില വിദേശികളുടെ പേരുണ്ടെന്നും റോത്തഗി പറഞ്ഞു.
സെക്യൂരിറ്റികളുമായും ബോണ്ടുകളുമായും ബന്ധപ്പെട്ട മറ്റ് രണ്ടോ മൂന്നോ കേസുകളിൽ അദാനിമാരുടെ പേരുകൾ ഉണ്ടെന്ന് റോത്തഗി പറഞ്ഞു.