ഹരിയാനയില്‍ എഡിജിപി വീട്ടിൽ വെടിയേറ്റ് മരിച്ചനിലയില്‍, ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

New Update
adgp

ഡൽഹി: ഹരിയാനയില്‍ എഡിജിപിയെ സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാന കേഡര്‍ ഉദ്യയോഗസ്ഥനായ പുരണ്‍ കുമാര്‍ ആണ് മരിച്ചത്. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

Advertisment

പുരണിന്റെ ജീവിതപങ്കാളി അമന്‍ പി കുമാര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്. സംഭവ സമയം ഇവര്‍ ജപ്പാനിലായിരുന്നു. അമന്‍ നാളെ ഇന്ത്യയിലേക്ക് മടങ്ങിയെത്തും.

വീടിന്റെ ബേസ്‌മെന്റില്‍ നിന്നാണ് പുരണ്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

2001 ബാച്ച് ഹരിയാന കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കുമാര്‍ തന്റെ കരിയറില്‍ നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.

Advertisment