Advertisment

ഗംഗയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുപി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഒന്‍പത് ദിവസത്തിന് ശേഷം കണ്ടെത്തി

ഗംഗ അണക്കെട്ടിന്‍റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആദിത്യ വര്‍ദ്ധന്‍റെ കുടുംബം തിരിച്ചറിഞ്ഞു.

New Update
 Aditya Vardhans Body Recovered

ഉന്നാവോ: ഗംഗയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുപി ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്‌ടര്‍ ആദിത്യ വര്‍ദ്ധന്‍ സിങ്ങിന്‍റെ മൃതദേഹം കണ്ടെത്തി.

Advertisment

ഒന്‍പത് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ഞായറാഴ്‌ച രാത്രിയാണ് മൃതദേഹം കിട്ടിയത്. കഴിഞ്ഞ മാസം 31-ന് ഉന്നാവോ ജില്ലയിലെ നനാമൗ ഘട്ട് സന്ദര്‍ശിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഗംഗയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.

എസ്‌ഡിആര്‍എഫ് അടക്കമുള്ള ഏജന്‍സികളില്‍ നിന്നുള്ള 200 ഓളം ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.

ഗംഗ അണക്കെട്ടിന്‍റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആദിത്യ വര്‍ദ്ധന്‍റെ കുടുംബം തിരിച്ചറിഞ്ഞു.

Advertisment