ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്റോസ്പേസ്, പ്രതിരോധ പ്രദര്‍ശനമായ എയ്റോ ഇന്ത്യയുടെ 15-ാമത് പതിപ്പ് 2025 ഫെബ്രുവരി 10 മുതല്‍ 14 വരെ ബെംഗളൂരുവില്‍ നടക്കും.
ഫെബ്രുവരി 5 നും 14 നും ഇടയില്‍ താല്‍ക്കാലിക വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും വിമാന സര്‍വീസ് തടസ്സങ്ങളും ഉണ്ടായേക്കുമെന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി
അതെസമയം 330 ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടുന്ന ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ ഫ്‌ലീറ്റ് ജനുവരി മുതല്‍ നിരവധി അപകടങ്ങള്‍ക്ക് ശേഷം നിലത്തിറക്കിയതിനാല്‍ എയ്റോ ഇന്ത്യ 2025 ലെ കാണികള്‍ക്ക് സാരംഗ് എയ്റോബാറ്റിക് ഡിസ്പ്ലേ നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈ വർഷത്തെ എയ്‌റോ ഇന്ത്യ ഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രീമിയർ ഡിസ്‌പ്ലേ ടീമായ സാരംഗിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്.
അന്താരാഷ്ട്ര ടീമുകൾക്കൊപ്പം സാരംഗും മറ്റൊരു ഐഎഎഫ് ടീമായ സൂര്യകിരണും ഷോയുടെ എല്ലാ പതിപ്പുകളിലും പങ്കെടുത്തിട്ടുണ്ട്.
എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തന വിശ്വാസ്യതയെക്കുറിച്ച് വിദഗ്ധര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ജനുവരിയില്‍ മൂന്ന് ക്രൂ അംഗങ്ങള്‍ കൊല്ലപ്പെട്ട അപകടത്തെത്തുടര്‍ന്ന് മുഴുവന്‍ ഫ്‌ലീറ്റും ഒരു മാസത്തിലേറെയായി നിലത്തിറക്കിയിരുന്നു
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വിപുലമായ സുരക്ഷാ അവലോകനങ്ങള്‍ നടത്തുകയും തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കുകയും ചെയ്തിട്ടും കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങള്‍ എഎല്‍എച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല.