/sathyam/media/media_files/2025/10/12/afgan-press-meet-2025-10-12-17-14-51.jpg)
ന്യൂഡല്‍ഹി: വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്തത് സാങ്കേതിക പ്രശ്‌നമാണെന്ന് വിശദീകരിച്ച് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി.
നേരത്തെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് വാര്‍ത്താ സമ്മേളനം വിളച്ചത്. തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെയാണ് വിളിച്ചത്. അല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
'2.8 ദശലക്ഷത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഞങ്ങള്‍ക്ക് 10 ദശലക്ഷം വിദ്യാര്‍ത്ഥികളുണ്ട്. മദ്രസകളില്‍, ബിരുദം വരെ വിദ്യാഭ്യാസം തുടരുന്നു. ചില പരിധികള്‍ നിലവിലുണ്ട്, പക്ഷേ ഞങ്ങള്‍ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസം മതപരമായി 'ഹറാം' ആയി പ്രഖ്യാപിച്ചിട്ടില്ലെന്നും അമീര്‍ ഖാന്‍ മുത്തഖി പറഞ്ഞു.
മുത്തഖിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്തത് വലിയ വിവാദമായിരുന്നു. സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷം വിശദീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി മുത്തഖി നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം.