18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം ഇന്ത്യയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായി; അഫ്​ഗാൻ നയതന്ത്ര ഉദ്യോ​ഗസ്ഥ സ്ഥാനമൊഴിയുന്നു

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഏപ്രില്‍ 25-ാം തീയതിയാണ് സ്വര്‍ണക്കടത്തിനിടെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ ഡി.ആര്‍.ഐ.യുടെ പിടിയിലായത്

New Update
zakia wardak

മുംബൈ:  ദുബായിൽ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണം ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാനിസ്ഥാൻ കോൺസൽ ജനറൽ സ്ഥാനമൊഴിയുന്നു. അഫ്ഗാൻ നയതന്ത്രജ്ഞയായ സാക്കിയ വര്‍ദക്കിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) മുംബൈ വിമാനത്താവളത്തില്‍വെച്ച് പിടികൂടിയത്.  

Advertisment

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഏപ്രില്‍ 25-ാം തീയതിയാണ് സ്വര്‍ണക്കടത്തിനിടെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ ഡി.ആര്‍.ഐ.യുടെ പിടിയിലായത്. ജാക്കറ്റിനുള്ളിലും ലെഗ്ഗിങ്‌സിനുള്ളിലും ബെല്‍റ്റിനുള്ളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തികരമായ പരാമർശങ്ങളും കാരണമാണ് സ്ഥാനമൊഴിയുന്നതെന്നാണ് സാക്കിയയുടെ വിശദീകരണം.

Advertisment