അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ 58 പാകിസ്ഥാന്‍ സൈനികരെ വധിച്ചെന്ന അഫ്ഗാനിസ്ഥാന്റെ അവകാശവാദം. കാബൂളിൽ ആക്രമണം നടത്തിയെന്ന വാർത്ത നിഷേധിച്ച് പാകിസ്ഥാൻ, ശക്തമായ തിരിച്ചടി നൽകുമെന്ന് ഷെഹ്ബാസ് ഷെരീഫ്

'പാകിസ്ഥാന്റെ പ്രതിരോധത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല, എല്ലാ പ്രകോപനങ്ങള്‍ക്കും ശക്തവും ഫലപ്രദവുമായ മറുപടി നല്‍കും.'

New Update
Untitled

ഡല്‍ഹി: അതിര്‍ത്തിയിലെ ഓപ്പറേഷനുകളില്‍ 58 പാകിസ്ഥാന്‍ സൈനികരെ വധിക്കുകയും 25 സൈനിക പോസ്റ്റുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു എന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ അഴകാശവാദത്തില്‍ പ്രതികരിച്ച് പാക് സര്‍ക്കാര്‍. 

Advertisment

'അഫ്ഗാനിസ്ഥാന്റെ എല്ലാ ഔദ്യോഗിക അതിര്‍ത്തികളിലെയും യഥാര്‍ത്ഥ അതിര്‍ത്തികളിലെയും സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണത്തിലാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ തടയാനായിട്ടുണ്ടെന്നും ഏറ്റുമുട്ടലില്‍ 30 പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.


അഫ്ഗാനിസ്ഥാന്റെ പ്രദേശത്തും വ്യോമാതിര്‍ത്തിയിലും പാകിസ്ഥാന്‍ ആവര്‍ത്തിച്ച് നടത്തിയ ലംഘനങ്ങള്‍ക്കുള്ള ഈ മറുപടി 'പ്രതികാര നടപടിയും വിജയകരവുമായ നടപടി'യാണെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. 

'എതിര്‍കക്ഷി വീണ്ടും അഫ്ഗാനിസ്ഥാന്റെ പ്രാദേശിക സമഗ്രത ലംഘിക്കുകയാണെങ്കില്‍, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നമ്മുടെ സായുധ സേന പൂര്‍ണ്ണമായും സജ്ജമാണെന്നും ശക്തമായ പ്രതികരണം നല്‍കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


ഈ ആഴ്ചയുടെ തുടക്കത്തില്‍, കാബൂളിലും കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഒരു മാര്‍ക്കറ്റിലും ബോംബാക്രമണം നടത്തിയതിന് പാകിസ്ഥാന്‍ ഉത്തരവാദികളാണെന്ന് അഫ്ഗാന്‍ അധികൃതര്‍ ആരോപിച്ചിരുന്നു, എന്നാല്‍ പാകിസ്ഥാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. 


'പാകിസ്ഥാന്റെ പ്രതിരോധത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല, എല്ലാ പ്രകോപനങ്ങള്‍ക്കും ശക്തവും ഫലപ്രദവുമായ മറുപടി നല്‍കും.' അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധികാരികള്‍ അവരുടെ ഭൂമി 'ഭീകര ഘടകങ്ങള്‍' ഉപയോഗിക്കാന്‍ അനുവദിച്ചതായും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

Advertisment